നീ പറയുന്നതൊന്നും
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല,
രതിയുടെ
ആഴങ്ങളിലേക്കുനീന്തി
മുത്തും പവിഴവും
കോരിയെടുക്കുമ്പോള്‍
നിസ്സംഗതയോടെ
നിന്റെ മുഖത്തേയ്ക്ക്
ഞാനുറ്റുനോക്കാറുണ്ട്.
വന്യമായ നിന്റെ ഭാഷ
എനിക്കന്യമാണ്...
തവിട്ടുനിറം പൂണ്ട
നിന്റെ കൈപ്പത്തിയില്‍
ഞാനറിയാതെ
ഒളിപ്പിച്ച
നിന്റെ
പൂച്ചനഖങ്ങള്ക്കിടയില്
പറ്റിച്ചേര്‍ന്ന മാംസത്തിന്
എന്റെ
കരിഞ്ഞഗന്ധമാണ്..
കാണാക്കയങ്ങളിലെങ്ങോ
നീ മറന്നുവെച്ച
പാവയ്ക്ക്
എന്റെ പോളകളടര്ന്ന
ചാരക്കണ്ണുകളാണ്..
നീ പറയുന്നതൊന്നും
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല,
എന്റെ കാഴ്ചയില്‍
നിനക്കിപ്പോള്‍
ശവപ്പെട്ടി
ചുമക്കുന്നവന്റെ
മുഖമാണ്..
__________________________________________________
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല,
രതിയുടെ
ആഴങ്ങളിലേക്കുനീന്തി
മുത്തും പവിഴവും
കോരിയെടുക്കുമ്പോള്‍
നിസ്സംഗതയോടെ
നിന്റെ മുഖത്തേയ്ക്ക്
ഞാനുറ്റുനോക്കാറുണ്ട്.
വന്യമായ നിന്റെ ഭാഷ
എനിക്കന്യമാണ്...
തവിട്ടുനിറം പൂണ്ട
നിന്റെ കൈപ്പത്തിയില്‍
ഞാനറിയാതെ
ഒളിപ്പിച്ച
നിന്റെ
പൂച്ചനഖങ്ങള്ക്കിടയില്
പറ്റിച്ചേര്‍ന്ന മാംസത്തിന്
എന്റെ
കരിഞ്ഞഗന്ധമാണ്..
കാണാക്കയങ്ങളിലെങ്ങോ
നീ മറന്നുവെച്ച
പാവയ്ക്ക്
എന്റെ പോളകളടര്ന്ന
ചാരക്കണ്ണുകളാണ്..
നീ പറയുന്നതൊന്നും
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല,
എന്റെ കാഴ്ചയില്‍
നിനക്കിപ്പോള്‍
ശവപ്പെട്ടി
ചുമക്കുന്നവന്റെ
മുഖമാണ്..
__________________________________________________
59 comments:
Nice post.. I will be back for detailed commentNice post.. I will be back for detailed comment
തവിട്ടുനിറം പൂണ്ട
നിന്റെ കൈപ്പത്തിയില്‍
ഞാനറിയാതെ
ഒളിപ്പിച്ച
നിന്റെ
പൂച്ചനഖങ്ങള്ക്കിടയില്
പറ്റിച്ചേര്‍ന്ന മാംസത്തിന്
എന്റെ
കരിഞ്ഞഗന്ധമാണ്.... :(
ഞാന്‍ പിന്നെ വരാം. കമന്റുകളൊക്കെ വന്നുതുടങ്ങുമ്പോള്‍ എനിക്കും അര്‍ത്ഥം മനസ്സിലാകും.
മേൻനേ.... എന്താത് ഒരു ക്രൂര കവിതയോ...... ഒന്നു മയപ്പെട്ടു വരട്ടേന്ന്..
ആശംസകൾ.
നീ പറയുന്നതൊന്നും
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല...........
എന്റെ അറിവില്ലായ്മയായിരിക്കാം.
എന്തേ ഇങ്ങനെ ഒരു ശവമായത്?
“വന്യമായ നിന്റെ ഭാഷ
എനിക്കന്യമാണ്...!!“
പാവം ഞാന്‍..!!
ആശംസകള്‍..!!
നീ പറയുന്നതൊന്നും എനിക്കിപ്പോള്‍
മനസ്സിലാവാറില്ല....... :(
വരികള്‍ മനസ്സില്ത്തട്ടുന്നു.
പക്ഷെ കവിതയെ മൊത്തമായും മനസ്സിലാക്കാന്‍ പരാജയപ്പെടുന്നു :-/
മനസ്സില്‍നിന്ന് വന്നതാണെന്ന് തോന്നിയില്ല...............
നിനക്കിപ്പോള്‍ വേണ്ടത്
പരിണിതമായ സ്നേഹമാണ്
അത് കിട്ടാത്തതിന് അഭിവാഞ്ചയാണി
പുലമ്പലുകള്‍ നിന്നെ നെഞ്ചോടു ചേര്‍ത്തു
നിന്ന്നിലേക്ക് നിന്റെ നീല നയനങ്ങളിലേക്ക്
ഉറ്റുനോക്കുമ്പോള്‍ ഒരു സ്നേഹ പ്രപഞ്ചം
അവന് കാണാത്തതിന് നോവാണി ഈ കലമ്പലുകള്‍
അവനിത്ര ക്രൂരനും തന് കാര്യക്കാരനുമാണല്ലോ
കടലിനു ചൂടുപിടിക്കുമ്പോള്‍ കര തണുത്തു കഴിയുന്നുവല്ലോ
അതെ അറിയാതെ പോയ അവന്റെ ദേഹത്തുനിന്നും നീ നിന്
പൂച്ചനഖങ്ങള്ക്കിടയില്പറ്റിച്ചേര്ന്ന മാംസത്തിന്
അവന്റെ കരിഞ്ഞഗന്ധമാണ്..
കാണാക്കയങ്ങളിലെങ്ങോ അവന് തേടുന്നത്
നിന്റെയും അവന്റെയും ഒത്തൊരു രൂപത്തെ
മാത്രമാണ് അതിനാല്‍ അവനെയും മനസ്സിലാക്കു
അവന് അരികത്തു തളര്ന്നുറങ്ങട്ടെ നല്ലൊരു നാളെക്കായി
ഭാഷ വശമായി വരുമ്പോൾ കാര്യങ്ങളൊക്കെ നേരെയാകും.
കമ്മ്യുണിക്കേഷൻ ഗ്യാപ്പ്
ചെറുതിന് മനസ്സിലായി. സ്നേഹം ലഭിക്കാതെ ശവമായി മാറിയവളും, അവളെ ചുമക്കുന്ന കെട്ട്യോനും, ഒന്നാകുന്നത് ശരീരങ്ങള്‍ മാത്രം. (( ഒടുക്കത്തെ ഫുദ്ധിയാന്നേ, എത്രമാര്‍ക്ക് കിട്ടീന്ന് അറീക്കണേ))
ഒരു “കണ്ണൂരാന്‍“ ലൈനില്‍ പറഞ്ഞാല്‍....
ഇത് മൊത്തം സെക്സാണല്ലോ ;)
ആശംസകള്‍..!!
അസ്സലായിട്ടുണ്ട്…അഭിനന്ദനങ്ങള്‍…
"കാണാക്കയങ്ങളിലെങ്ങോ
നീ മറന്നുവെച്ച
പാവയ്ക്ക്
എന്റെ പോളകളടര്ന്ന
ചാരക്കണ്ണുകളാണ്.."
ചതിയില്‍ പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ദൈന്യതയാണോ ഈ വരികളില്‍ കവയത്രി ഉദ്ദേശിച്ചത്?
എനിക്ക് ഇത്രയൊക്കെയാണ് മനസ്സിലായത്..
ആത്മാവില്ലാത്ത നിമിഷ സ്നേഹത്തിന്റെ വേദനയാണ്.
ഞാനും പിന്നെ വരാം...പറയാനില്ലാഞ്ഞിട്ടല്ലാ...കുറേ നല്ല കാര്യങ്ങൾ പറയാൻ.....ഭാവുകങ്ങൾ
കാണാത്ത ആഴങ്ങലാനല്ലോ കാണാകയങ്ങള്‍..എന്തെല്ലാം മറഞ്ഞിരിക്കുന്നു അവിടെ ..
ആശംസകള്‍
നീ പറയുന്നതൊന്നും എനിക്കിപ്പോള്‍
മനസ്സിലാവാറില്ല...
നിനക്കിപ്പോള്‍ ശവപ്പെട്ടി ചുമക്കൂന്നവന്റെ മുഖമാണ്.
അവനോ സ്വന്തം ശവപ്പെട്ടി കാണുകയേ ഇല്ല
രതിയില്‍ മുത്തും പവിഴവും കണ്ടെത്തുമ്പോള്‍
മനസ്സിനെ മനസിലാക്കാന്‍ കഴിയുന്നില്ല
കാമം മാത്രം ആഗ്രഹിക്കുന്ന ഒരു അവനും .....സ്നേഹം മാത്രം അന്വേഷിച്ചു അതു ലഭിക്കാതെ ശവമായി പോയ അവളും ...!!
മൂരച്ചയുള്ള വാചകങ്ങള്‍
ചെറുതിന്റെ അഭിപ്രായം വായിച്ചിട്ട് കവിത ഒന്നൂടെ വായിച്ചപ്പോള്‍ “ശരിയാണല്ലോ അങ്ങിനെയായിരിക്കും അര്‍ത്ഥം” എന്ന് തോന്നുന്നു. ഇനി ചന്തുവേട്ടന്റെ അഭിപ്രായവും കൂടി വായിക്കുമ്പോള്‍ പൂര്‍ണ്ണമായി മനസ്സിലാകുമായിരിക്കും.
സ്ത്രീയ്ക്ക് പുരുഷനെക്കുറിച്ചുള്ള സ്ഥിരം പരാതി നീ എന്റെ സ്നേഹത്തെ കാണുന്നില്ല.ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല, എന്റെ ശരീരത്തെ മാത്രമേ കാണുന്നുള്ളൂ. എന്റെ വികാരങ്ങള്‍ കാണുന്നില്ല പരിഗണിക്കുന്നില്ല.
എന്നെ ജീവനുള്ള ഒന്നായി നീ കാണുന്നില്ല. സ്ഥിരം പൊരുത്തക്കേടുകള്‍ .....പരിഭവങ്ങള്‍ ......
ആശയത്തോട് യോജിക്കുന്നില്ലെങ്കിലും എഴുതിയത് നന്നായിട്ടുണ്ട്.
കാണാക്കയത്തില്‍ ഞാനും മുങ്ങിക്കിടക്കുവാ...എന്തെങ്കിലും തടഞ്ഞിട്ടേ പൊങ്ങു...ചെറുതിന്റെ കമന്റ് കവിയുടെ ഭാവനയോടു അടുത്ത് നില്ക്കുന്നു എന്ന് തോന്നി..അതോ എനിക്ക് തെറ്റിയോ?
നീ പറയുന്നതൊന്നും എനിക്കിപ്പോള്‍ മനസ്സിലാവുന്നില്ല.
അടുത്തത് നോക്കാം.
hi cheruthu..you are right,but one thing i wish to point out that actually this is not mentioned about sex..its a natural relationship between two human being..And also i am very thankful to you about this deep description.. thank you dear friend..:)
സുസ്വാഗതം :)
ആ ‘നാച്ച്വറല്‍ റിലേഷന്‍ഷിപ്പി’ന് വേറെ എന്തേലും പേരുണ്ടോ?
ആ.....അത് പോട്ട്. എന്നാലും ചെറുതിന് പോയ്ന്റ് കിട്ടീലോ. ഹാപ്പ്യായി ;)
മൂര്‍ച്ചയുള്ള വരികള്‍...
വായിച്ചു.. ആശംസകള്‍...
പ്രതീക്ഷകളുടെ നെരിപ്പോട്...
ദുര്‍ഗ്രാഹ്യമായ ശൈലിക്ക് പകരം ലളിതമായി അവതരിപ്പിച്ചാല്‍ എഴുതുന്നവര്‍ക്കും വായനക്കാര്‍ക്കും എളുപ്പമായേനെ!
കണ്ടില്ലേ ഇവിടെ കമന്റിയ അധികപേര്‍ക്കും ഒന്നും പിടികിട്ടിയില്ല.
എന്റെ അഭിപ്രായം നിങ്ങളുടെ രചനാസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തയായി തെറ്റിദ്ധരിക്കരുത്.
ആശംസകള്‍.
aadya variyaaNuththamam
@ ജീ . ആര് . കവിയൂര്‍
BETTER LUCK NEXT TIME.. :))
"വന്യമായ നിന്റെ ഭാഷ
എനിക്കന്യമാണ്..."
"നീ പറയുന്നതൊന്നും
എനിക്കിപ്പോള്‍
മനസ്സിലാവാറില്ല " ,
എന്നിങ്ങനെ എന്നെപോലുള്ളവറ്ക്ക് കോപ്പി പേസ്റ്റ് ചെയ്യാനുള്ളത് എടുത്തോണ്ട് വന്നപ്പൊ ചെറുതിനെ പോലെ തലയില്‍ ആള് താമസം ഉള്ളവര്‍ അത് വിശദീകരിച്ചൂ തന്നു..ഇനീപ്പൊ എന്താ പറയുക..!!ഹ്മ്മ്ം....
ആശംസകള്‍..
Theevratha..........
Nannaayirikkunnu.
Bhaavukangal.
nalla varikal...
കവിത പണ്ടേ നമുക്ക് ഒരു കടംകഥയാ ..അതുകൊണ്ട് ഒന്നും പറയുന്നില്ല..
എന്നാലും ഇതിലെ വന്നു എന്ന് ഒന്ന് അറിയിക്കണ്ടെ..
നീ പറയുന്നതൊന്നും എനിക്കിപ്പോള്‍
മനസ്സിലാവാറില്ല,
valare nannayittundu.......... aashamsakal........
വായിച്ചു.... കൊള്ളാം....
ശവപ്പെട്ടിചുമട്ടുകാരാ,,,നീ ചുമക്കുന്നത് ജീവനുള്ള ജഡമാണ്....
വായിച്ചു....
നല്ല ആഴമുള്ള വരികള്‍.
നന്മകള് നേരുന്നു.
"എന്റെ കാഴ്ചയില്‍ നിനക്കിപ്പോള്‍ ശവപ്പെട്ടി ചുമക്കുന്നവന്റെ മുഖമാണ്.. "
ഈ നാല് വരികളിലുണ്ട് എന്താണ് ഈ കവിതയെന്നു ..
മൂര്‍ച്ചയുള്ള വരികള്‍ ..
കമന്റ്സ് എല്ലാം വായിച്ചു .. എല്ലാവരും വളരെ സീരിയസ് ആയി
കവിതയെ approach ചെയ്യുന്നു എന്നത് സന്തോഷം തരുന്നു ..
കവി എന്ത് ഉദ്ദേശിക്കുന്നു എന്നല്ല .. വായിക്കുന്നവര്‍ക്ക് എന്ത്
കിട്ടുന്നു എന്നതിലാണ് കാര്യം ..
എനിക്കിഷ്ടപ്പെട്ടു ...ആശംസകള്‍ ..
എത്ര ശക്തമായിട്ടാണ് പ്രണയമില്ലാത്ത ഉടലിനെ കുറിച്ചും രതിയേ കുറിച്ചും എഴുതിയിരിക്കുന്നത്. അവളോടുള്ള പ്രണയവും, ആസക്തിയും അവന്റെ കണ്ണുകളില്‍ കാണാന്‍ കൊതിക്കുന്ന അവളുടെ മനസ്സ്. അത് എത്ര സുന്ദരമായിട്ടാണ് കവിതയില്‍ വരച്ചിട്ടിരിക്കുന്നത്. എന്നിട്ടും പലര്‍ക്കും അതു പിടികിട്ടിയില്ല എന്നു വായിച്ചിട്ട് അല്‍ഭുതം തോന്നുന്നു. നമ്മുടെ മാതൃകാ ഭവനങ്ങളില്‍ എന്നും നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശവഭോഗമാണ്. ശക്തമായ രചനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
രതിയുടെ
ആഴങ്ങളിലേക്കുനീന്തി
മുത്തും പവിഴവും
കോരിയെടുക്കുമ്പോള്‍
നിസ്സംഗതയോടെ
നിന്റെ മുഖത്തേയ്ക്ക്
ഞാനുറ്റുനോക്കാറുണ്ട്.
ഈ വരികള്‍ കവിതയുടെ മൊത്തത്തിലുള്ള ആശയ ലോകത്തെ സംശയത്തിലാക്കുന്നു. ചാന്ദ്നി പറയും പോലെ ആണെങ്കില്‍ ഈ വരികള്‍ അനുയോജ്യമല്ല. ചാന്ദ്നി പറഞ്ഞതും കവിതയില്‍ ഉള്ളതുമായ അവസ്ഥയെ ഓഷോ ചൂണ്ടികാട്ടുന്നുണ്ട്. ഒരു കൂട്ടര് ശവം മാന്തിയെടുത്ത് ഭോഗിച്ചു എന്ന വാര്‍ത്ത കേട്ടിട്ട് അതില്‍ അത്ഭുതമൊന്നുമില്ല നമ്മുടെ വീടുകളിലും ശവഭോഗം തന്നെയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കവിത ഗംഭീരമായി. തുടരുക ഈ എഴുത്ത്. ആശംസകള്‍.
തികച്ചും അവിചാരിതമായി
വന്നു പെട്ട്. ഒത്തിരി ഇഷ്ട്ടായി
വീണ്ടും വരാം
ആശംസകള്‍
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്
എവിടെയാണ്??
നന്നായിട്ടുണ്ട്
ഓണാശംസകള്‍
Kannathe ...!
Manoharam, Ashamsakal...!!!
ഭാഷ മനോഹരം....
വിഷയത്തില്‍ വ്യത്യസ്തത തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക .. ആശംസകള്‍...
ആശംസകള്‍ !വീണ്ടും വരാം.
കിടക്കയില്‍ ശവമായി മാറുന്നവള്‍ മനസ്സില്‍ സ്നേഹവും പ്രണയവും നഷ്ടപ്പെട്ടവള്‍, അല്ലെങ്കില്‍ മനസ്സില്‍ മറ്റൊരു വ്യക്തിയെ ആരാധിക്കുന്നവള്‍ തന്നെ ആയിരിക്കും.
പൂച്ചനഖങ്ങള്ക്കിടയില്
പറ്റിച്ചേര്‍ന്ന മാംസത്തിന്
എന്റെ
കരിഞ്ഞഗന്ധമാണ്..
:( :(
നല്ല ആശംസകള്‍ :)
@srus..
Post a Comment