Thursday, 16 January 2014

പ്രണയിനി


ഇടനാഴിയിലെങ്ങോ അവളുണ്ടാവും...
നിഴല്‍മേഘങ്ങള്‍ക്കിടയില്‍,
ആദ്യചുംബനത്തിന്‍റെ കനല്‍പ്പൊത്തുകളിലൊളിച്ച്..   
കാല്പനികതയെ പ്രണയിച്ച്

കാല്‍പനികതയില്‍ ജീവിച്ച്...!
 

എന്‍റെ പ്രണയിനി...!
വെളുത്ത തുടകളിലെ നനുത്തമുടിയിഴകളില്‍
എന്‍റെ പ്രണയത്തെ വരിഞ്ഞുകെട്ടിയവള്‍..
മൌനത്തെ മിഴികളിലൊളിപ്പിച്ച്
വാചാലതയില്‍ പാതിയും പങ്കിട്ടവള്‍..
 

എന്നിട്ടും ഓര്‍ത്തെടുക്കുവാനാകാത്തത്
ഇന്നും നിന്‍റെ മുഖമാണല്ലോ...
സഖീ..അന്നാ ചുവന്നവെളിച്ചത്തിന്‍കീഴില്‍
നീ പര്‍ദ്ദയണിഞ്ഞിരുന്നില്ലല്ലോ...?


_______________________(പ്രിയദര്‍ശിനി പ്രിയ)

36 comments:

santhoshpillaipulloonnil said...

വശ്യ സുന്ദരമായ ഓരോ വരികളിലും ചിന്ത ഉണര്‍ത്തി, സൊകാര്യ ദുഖത്തെ നിഗൂഡമായ മരണത്തിന്റെ ചുമലില്‍ തളച്ചിട്ട, ജീവിതം തന്നെ കവിത എന്ന് ഉറച്ചു വിശ്വസിച്ച ഒരു പാവം പെന്‍ കുട്ടി! ജീവനെടുക്കുവാനുള്ള സ്വാര്‍ത്ഥതയെ ജീവിക്കുവാനുള്ള കാരണങ്ങള്‍ കൊണ്ട് ഒന്ന് പൊരുതി നോക്കുവാന്‍ പോലും ശക്തിയില്ലാതെ.... മരണത്തിന്റെ ജാലകം ജീവിതട്ടിനു നേരെ തുറന്നിട്ട, അവസാനം പകര്‍ത്തി ഒളിപ്പിച്ച മൌന നൊമ്പരം തന്നാല്‍ ശെരിയെന്നു വിധിയെഴുതി, പുതച്ചു നിന്ന വിഷാദത്തിന്റെ ജീവിത പുതപ്പുമായി മരണത്തിലേക്ക് ജ്വലിച്ചുതീര്‍ന്നവള്‍

santhoshpillaipulloonnil said...

നിന്റെ കണ്കളില്‍ എന്തിനു കണ്ണീര്....?
സ്നേഹമിഴികളില്‍ നിറയും കുസൃതിയാണിവള്ക്കു പ്രീയം.....
മടുപ്പിന് മാറാലയെ തുടച്ചുമാറ്റി ദീപം തെളിക്കൂ....
നിനക്കായി
കാത്തിരിപ്പുണ്ട്‌,.സൗഹൃദത്തിന്റെ,
പ്രണയത്തിന്റെ, വാത്സല്യത്തിന്റെ വാടാത്ത
സൌഗന്ധികങ്ങള്‍.....

santhoshpillaipulloonnil said...

ഞാന്‍ സീത...ഭൂമിപുത്രി..ഭൂമിയേക്കാള്‍ ക്ഷമിച്ചു പതിയുടെ കാല്ക്കീ ഴില്‍ കിടന്നവള്‍...അവനാല്‍ ഉപേക്ഷിക്കപ്പെട്ടപ്പോഴും കാത്തിരുന്നവള്‍...പരിശുദ്ധി തെളിയിച്ചിട്ടും സംശയിക്കപ്പെട്ടവള്‍....രാജകുമാരി ആയിരുന്നിട്ടും ലൌകിക സുഖമോ സന്തോഷമോ അറിയാതെ ഒടുങ്ങിയവള്‍...

രാജകൊട്ടാരത്തിലെ സുഖങ്ങളില്‍ സന്തോഷിച്ചിട്ടില്ലിവള്‍ ...കാനനം ആണ് പതിക്കു വീടെങ്കില്‍ ഇവള്‍ക്കും അത് മതി എന്നു തീരുമാനിച്ചു പ്രാണനാഥന്റെ കാല്പടതിലെ ധൂളിയായവള്‍ ആണ് ഈ സീത...രാവണന്റെ പ്രണയത്തെ ഇടംകൈ കൊണ്ട് തൂത്തെറിഞ്ഞു രാമനായി കാത്തിരുന്നവള്‍..

സഹനത്തിന്നവസാനം അപമാനിതയും പീടിതയുംആയി ജനമധ്യത്തില്‍ നിന്നവളാണ് ഞാന്‍....ഭരണാധികാരി പ്രജകള്ക്കു മാത്രം ഉള്ളതെന്ന് തിരിച്ചറിഞ്ഞവള്‍...

ഭര്‍ത്താവിന്റെ മുന്നിലും നാട്ടുകാരുടെ മധ്യത്തിലും സ്വന്തം പാതിവ്രത്യം തെളിയിക്കേണ്ടിവരിക, അപവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് കാനനത്തില്‍ ഉപേക്ഷിക്കുക,ഇവളെപോലെ അപമാനിതയും പീടിതയുമായ മറ്റൊരു സ്ത്രീ ഉണ്ടോ ഭൂവില്‍...ചിതയില്‍ ചാടി അഗ്നിശുദധി വരുത്തിയിട്ടും സംശയതിന്റെ തീക്കനല്‍ പൊള്ളിച്ചവള്‍ ആണിവള്‍...അപവാദം തീര്ക്കാവന്‍ സത്യം ചെയ്യ് എന്ന പതിയുടെ വാകില്‍ ഹൃദയം തകര്ന്നും മണ്ണിലേക്ക് പോയവള്‍..മരണം കൊണ്ട് പതിവ്രത എന്നു തെളിയിക്കേണ്ടി വന്ന നിര്ഭാഗ്യവതി.
.ഞാന്‍ സീത.

santhoshpillaipulloonnil said...

എന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു
എനിക്കെന്നും തണല്‍മരങ്ങള്‍

പ്രതീക്ഷകള്‍ ഇരുളടഞ്ഞ
ഓര്‍മ്മകളുടെ ശവ കുടിരങ്ങളും.

എന്റെ ഇതുവരെയുള്ള ജീവിതം എന്നോ എഴുതിയവസാനിയ്ക്കപ്പെട്ട
വിധിയുടെ ഉപ്പുനീരുറവയായിരുന്നു.

കാലം എന്റെ ജീവനു കന്മദം നല്‍കി
ഓര്‍മ്മകള്‍ എന്റെ ശരിരത്തെ കീഴ്പെടുത്തിയിരിയ്ക്കുന്നു.

ബന്ധങ്ങളെന്നെ സ്നേഹത്തിന്റെ
കല്‍തുറങ്കില്‍ പുട്ടിയിട്ടു.

അപ്പൊഴെക്കുമെന്‍റെ ആത്മാവ്
ഇരുട്ടില്‍ പാലായനം ചെയ്തു കഴിഞ്ഞിരുന്നു

Don bosco said...

മനോഹരം എന്നേ പറയുവാനുള്ളൂ . നിങ്ങളുടെ എഴുത്തിൽ എല്ലായ്പ്പോഴും കാണുന്ന ഒന്ന് നേരെഴുത്തിന്റെ മനോഹാരിതയാണ് , അതിവിടെയുമുണ്ട് . പറയാനുള്ളത് നേരെ ചൊവ്വെ പറഞ്ഞിരിക്കുന്നു . ആശംസകൾ .

Unknown said...

Thank you very much santhoshpillaipulloonnil.. :)

Unknown said...

@Don bosco ഒരുപാട് നന്ദി മാഷെ.. :)

Geethakumari said...

അനുപമ സുന്ദരമായ രചനാശൈലി
നേരിട്ട് മനസ്സിലെക്കുള്ള കാല്‍വയ്പ് ആണ് ഈ രചന
സ്നേഹനിര്‍ഭരമായ ആശംസകള്‍

Unknown said...

@ ഹരിപ്പാട് ഗീതാകുമാരി
ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ചേച്ചി.. :)

santhoshpillaipulloonnil said...

പുലരിയിലെ മഞ്ഞുതുള്ളി വീണു
നാണിച്ചു നില്‍ക്കുന്ന പൂക്കളെ..
നിങ്ങളും പുലരിയും തമ്മില്‍
പ്രണയമാണോ...
നിദ്ര നിറഞ്ഞ പകലിന്റെ
നിശയില്‍ നിന്നും നിങ്ങളെ
ഉണര്‍ത്തിയത് ഇ പുലരിതന്‍
പ്രകാശത്തോട്
നിങ്ങള്ക്ക് ഉള്ള പ്രണയം
അല്ലെ..
താരകളുംചന്ദ്രികയും പോയി മറഞ്ഞപ്പോള്‍..
അരുണന്‍ തന്‍ പൊന്‍ കിരണങ്ങളാല്‍
വന്നമാത്രേ നിങ്ങള്‍ പുഞ്ചിരിക്കുന്നു..
പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങളാല്‍
നെറുകയില്‍ തലോടി നിങ്ങളെ ഉണര്‍ത്തുന്നു..
ഇളം വെയിലില്‍ മഞ്ഞുതുള്ളി വീണ
ഇതളുകള്‍ കുളിരിനാല്‍ വിരിഞ്ഞു
നില്‍ക്കുന്നു.....
പ്രഭാതത്തിന്റെ ഇളം കാറ്റില്‍
ഓരോ പൂകളും ആടി ഉലയുന്നു....
ചിരിക്കുന്ന ഓരോ പൂക്കളും
മന്ത്രിക്കുന്നത് ഒന്ന് മാത്രം...
സുപ്രഭാതം......

പട്ടേപ്പാടം റാംജി said...

നല്ല വരികള്‍

asrus irumbuzhi said...

വരികള്‍ കൊള്ളാംട്ടോ
നല്ല ആശംസകള്‍
@srus..

ചന്തു നായർ said...

നല്ല വരികൾ ആശംസകൾ

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ....

Unknown said...

@ പട്ടേപ്പാടം റാംജി , Asrus Irumbuzhi ,ചന്തു നായർ ,സൗഗന്ധികം..

ഒരുപാട് നന്ദി..

in coffeehouse,on a rainy day said...

ആശംസകള്‍

ajith said...

ഞാനിങ്ങനെ ആലോചിച്ച് വൈഷമ്യക്കുന്ന് കയറി അവശനായി


വെളുത്ത തുടകളില്‍ നനുത്ത മുടിയിഴകളോ?
കണ്ണിലൊളിപ്പിക്കാവുന്ന മൌനമോ?
ചുംബനത്തിന്റെ കനല്‍ പൊത്തുകളോ?
പര്‍ദയണിയാത്ത മുഖം ഓര്‍ത്തെടുക്കാ‍നായില്ലെങ്കില്‍ എന്തായിരിയ്ക്കും കാരണം?

എന്റെ പങ്കജാക്ഷന്‍ സാറെ, മൂന്ന് വര്‍ഷം ഹൈസ്കൂളിലെന്നെ മലയാളം പഠിപ്പിച്ച ഗുരുവേ.........എന്താ അങ്ങെന്നെ മലയാളം ശരിയ്ക്ക് പഠിപ്പിക്കാത്തത്!!

Unknown said...

@ajith ഹഹഹ......... :D

AnuRaj.Ks said...

Entho enikkum onnum kathiyilla..daivame njan ithrakkum mandanano?

Madhusudanan P.V. said...

ഹേ ചങ്ങമ്പുഴേ ! വയലാറേ! നിങ്ങൾ ശവകുടീരത്തിൽനിന്ന്‌ എഴുന്നേറ്റ്‌വന്നു ഈ വരികൾ ഒന്നു വായിക്കണേ !

SHAMSUDEEN THOPPIL said...

എന്നിട്ടും ഓര്‍ത്തെടുക്കുവാനാകാത്തത്
ഇന്നും നിന്‍റെ മുഖമാണല്ലോ...
സഖീ..അന്നാ ചുവന്നവെളിച്ചത്തിന്‍കീഴില്‍
നീ പര്‍ദ്ദയണിഞ്ഞിരുന്നില്ലല്ലോ...?ആശംസകള്‍ dear priyase

Unknown said...

നല്ല വരികൾ

Unknown said...

@ Madhusudanan Pv

അത്രയ്ക്ക് മോശമാണോ മാഷെ..? :D

തുമ്പി said...

എനിക്കിവിടെ ഒരു ചുവന്ന തെരുവിലെ അഭിസാരികയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ശരിയോ തെറ്റോ? എന്തോ...

ലി ബി said...

തുമ്പി കണ്ടത് തന്നെ ഞാനും കണ്ടു...

ശേര്യോ...തെറ്റോ... :)

ലംബൻ said...

ചുവന്ന തെരുവിലെ മുഖമില്ലാത്ത പര്‍ദ്ദയണിഞ്ഞ അഭിസാരികയെയാണ് ഞാനും കണ്ടത്, അവള്‍ക്കു എന്‍റെ പ്രണയിനിയുടെ മുഖം ആയിരുന്നോ എന്തോ.. ഓര്‍മ കിട്ടുന്നില്ല. അവളെ അവിടെ എത്തിക്കുന്നത് വരെ എനിക്കവളുടെ മുഖം നല്ല ഓര്‍മയുണ്ടായിരുന്നു. ഒരുപാടു മുഖങ്ങള്‍ കാണുമ്പോള്‍ ചില മുഖങ്ങള്‍ വിസ്മ്ര്തിയിലാണ്ട് പോകും.

റിയാസ് ടി. അലി said...

എല്ലാരും കൂടി കണ്ടതൊന്നും ഞാന്‍ കണ്ടില്ല. ഞാനാകെ കണ്ടത് 'വെളുത്ത തുടകളിലെ നനുത്ത മുടിയിഴകള്‍' മാത്രമാ. എന്റെ മോശം സ്വഭാവം കൊണ്ടായിരിക്കാം അത് അല്ലേ...? :P

നന്നായി എഴുതി എന്നു പറയണമെങ്കില്‍ എനിക്ക് പ്രിയയേക്കാള്‍ ഇതില്‍ അറിവു വേണം. അതുകൊണ്ട് ഇഷ്ടമായി എന്നു മാത്രം പറയുന്നു. ആശംസകള്‍ ! (y)

ഷാജി നായരമ്പലം said...

കുരീപ്പുഴ ശ്രീകുമാര്‍ അടുത്തിടെ ഒരു കവിയരങ്ങില്‍ കുറെ"നഗ്നകവിതകള്‍" അവതരിപ്പിക്കുന്നതുകണ്ടു.
പണ്ടു മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന ഫലിതബിന്ദുക്കളുമായി അതിനെന്താണു വ്യത്യാസമെന്നു ചിന്തിച്ചു വിഷമിക്കുകയായിരുന്നു ഞാന്‍ .നഗ്നകവിത എന്താണെന്നു പ്രണയിനി കണ്ടു പഠിക്കട്ടെ കുരീപ്പുഴ.ഇതുപോലെ എഴുതിയാല്‍ ഇപ്പോളുള്ളതിലും കൂടുതല്‍ ആരാധകരെ കിട്ടുകയും ചെയ്യും അദ്ദേഹത്തിനു്‌...!!

Unknown said...

@തുമ്പി
@ലി ബി

ശരിയാണ്... കൃത്യമായ അവലോകനം.. !! :)

Unknown said...

തെരുവിലെ വേശ്യയെ ഓര്‍ത്തു കരയുന്ന കാമുകന്‍........നന്നായിട്ടുണ്ട് പ്രിയ ആശംസകള്‍ ....

Unknown said...

@ SREEJITH NP
ശരിയാണ്.. ഒരുപാട് നന്ദി മാഷെ.. :)

@ റിയാസ് ടി. അലി
അതേയതേ....!!!!!! :)

@ Renjithkumar.R. Nair
സത്യം... :)

Unknown said...

@ ഷാജി നായരമ്പലം

എന്നെ കളിയാക്കിയതാണോ മാഷെ...? :)

santhoshpillaipulloonnil said...

ഒരു മരണത്തില്‍എന്തൊക്കെസംഭവിക്കുന്നുകുറച്ചു ദുരൂഹതചില വെളിപ്പെടുത്തലുകള്‍ഏറെയും വെളിപാടുകള്‍പൂത്തിരി കത്തിക്കല്‍ബിയര്‍ കുപ്പിപൊട്ടിക്കല്‍ആഘോഷം ചത്തൊടുങ്ങുമ്പോള്‍മരിച്ചവള്‍പുനര്‍ജ്ജനികുംപിന്നെയവള്‍നിലവിളിക്കുംജീവന്‍ നിഷേധിച്ചവര്‍ക്ക്വിധിയെഴുതുംശാന്തംസുന്ദരം...

santhoshpillaipulloonnil said...

ഒരു മരണത്തില്‍എന്തൊക്കെസംഭവിക്കുന്നുകുറച്ചു ദുരൂഹതചില വെളിപ്പെടുത്തലുകള്‍ഏറെയും വെളിപാടുകള്‍പൂത്തിരി കത്തിക്കല്‍ബിയര്‍ കുപ്പിപൊട്ടിക്കല്‍ആഘോഷം ചത്തൊടുങ്ങുമ്പോള്‍മരിച്ചവള്‍പുനര്‍ജ്ജനികുംപിന്നെയവള്‍നിലവിളിക്കുംജീവന്‍ നിഷേധിച്ചവര്‍ക്ക്വിധിയെഴുതുംശാന്തംസുന്ദരം...

ഓര്‍മ്മകള്‍ said...

നല്ല വരികള്‍.., നന്നായിരിക്കുന്നു..

Anonymous said...

നന്നായിട്ടുണ്ട്

Post a Comment

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.