Google+ Followers

Pages

Thursday, 21 July 2011

ടോം ആന്‍ഡ്‌ ജെറി

നിനക്കറിയാവുന്നതെല്ലാം 
കളിയായിരുന്നു.............
ടോമിന്  ജെറിയെന്നപോലെ 
നിനക്കുപിന്നാലെ എത്ര ഓടി ഞാന്‍.....
വിരലുകള്‍ കീറി എന്‍റെ ചോരയില്‍ 
എത്ര  സ്വപ്‌നങ്ങള്‍  തീര്‍ത്തു............
ഞാനറിയാതെ  നീയെന്നിലേക്ക് 
പതുങ്ങിയപ്പോള്‍ ,
നോവിറ്റുന്ന വിരലുകളില്‍ 
ഒന്നു  തൊട്ടപ്പോള്‍,
എന്‍റെ  മിഴികളില്‍  നീര്‍മുത്തിന്‍റെ തിളക്കമുണ്ടായിരുന്നു...........
വര്‍ഷങ്ങളാല്‍  വിങ്ങിയ 
കാത്തിരിപ്പുണ്ടായിരുന്നു..........
എന്‍റെ  പ്രണയത്തില്‍  അധരം 
ചേര്‍ത്ത്  അവസാനതുള്ളിയും 
നീ നക്കിയെടുത്തു പിന്തിരിയുമ്പോള്‍
അറിയാതെയെങ്കിലും  
ഞാന്‍  വിളിച്ചുപോയ്‌.......... 
" എടി  വഞ്ചകീ................." 
______________________________________________

52 comments:

റ്റോംസ്‌ || thattakam .com said...

എടീ വഞ്ചകീ
അങ്ങനെ വിളിച്ചു പോകും

yiam said...

മോഹങ്ങളും സുഖങ്ങളും തന്ന് അവസാനം വിണ്ടും എന്നെ ദുഖത്തിലേക്ക് എത്തുകയാണല്ലേ... വഞ്ചകി..... ഞാൻ നിനക്ക് എന്റെ പ്രണയം തന്നിട്ടും..നിനക്ക് കൂട്ടായി ആര്??

moideen angadimugar said...

" എടി വഞ്ചകീ................."
::::))))))))

ajith said...

ടോം ആന്‍ഡ് ജെറി കളികള്‍....

mad|മാഡ് said...

നന്നായി വായിച്ചു രസിച്ചു വരികയായിരുന്നു. അപ്പൊ ദേ ആവശ്യമില്ലാതെ കവിതയുടെ താളം കളഞ്ഞു കുളിച്ചു. ആ വരികള്‍ക്ക് ബദല്‍ ആയി മറ്റെന്തെങ്കിലും രീതിയില്‍ അതെ കാര്യം സൂചിപ്പിക്കാമായിരുന്നു എന്ന് തോന്നി. ഇത് എന്റെ മാത്രം അഭിപ്രായം. " എന്‍റെ പ്രണയത്തില്‍ അധരം
ചേര്‍ത്ത് അവസാനതുള്ളിയും
നീ നക്കിയെടുത്തു പിന്തിരിയുമ്പോള്‍
അറിയാതെയെങ്കിലും
ഞാന്‍ വിളിച്ചുപോയ്‌..........
" എടി വഞ്ചകീ................."
ഇത്രയും വരികള്‍ ആണ് ഞാന്‍ ഉദേശിച്ചത്.. ഇവ കവിതയില്‍ നിന്നും അല്പം ദൂരം പാലിച്ചോ എന്നൊരു തോന്നല്‍ :)

ponmalakkaran | പൊന്മളക്കാരന്‍ said...

ഹായീ....ചീത്ത വിളിക്കാതെ.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഒരു പിടീം കിട്ടണില്ല.

ചെറുത്* said...

അവസാനത്തെ രണ്ട് വരികളൊഴിച്ചാല്‍ മറ്റെല്ലാം ഇഷ്ടപെട്ടു. വിഷയം പ്രണയവും, വഞ്ചനയും ആണെങ്കില്‍ കൂടി...കൊള്ളാം :)
തലകെട്ടിലും ഒരു ചേര്‍ച്ചകുറവ് അനുഭവപെടുന്നോ എന്ന സംശയം.

കൂടുതല്‍ നല്ല പോസ്റ്റുകളുമായി വീണ്ടും കാണാം
ആശംസകള്‍!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പ്രണയമുണ്ടായ കാലം മുതൽ വഞ്ചന തോളുരുമി ഒപ്പമുണ്ട്... ആണായും പെണ്ണായും..

സിദ്ധീക്ക.. said...

എല്ലാം ഒന്ന് വായിക്കട്ടെ എന്നിട്ട് അഭിപ്രായം എഴുതാം.

രമേശ്‌ അരൂര്‍ said...

ഇതില്‍ ആരാ ടോം ആരാ ജെറി ?:)

sankalpangal said...

ജീവിതമെന്നാല്‍ ഒരു ടോം ആന്‍ഡ് ജെറി കളിയാണല്ലേ..?

shibu.g said...

പ്രണയം നടിച്ചു അവസാന തുള്ളിയും നക്കി എടുത്തപ്പോഴെങ്കിലും വഞ്ചനയുടെ ലാഞ്ചന മനസ്സിലായല്ലൊ!!!

SHANAVAS said...

പ്രണയത്തിന്റെ കൂടെപ്പിറപ്പാണ് വഞ്ചനയും..ഇതിനു കാലവ്യത്യാസം ഇല്ലാ...എന്നും അങ്ങനെ ആയിരുന്നു...ഇനിയും അങ്ങനെയേ ആവൂ..

ജീ . ആര്‍ . കവിയൂര്‍ said...

പ്രണയത്തിന്റെ ബിംബങ്ങള്‍ തേടിയതാ മലയാള കവിത

ടോം ആന്‍ഡ്‌ ജെറിയോളം ഇറങ്ങി ഇരിക്കുന്നു ഇനി

ഹാരിപോട്ടറും സ്പൈഡര്‍മാനും

ശക്തി മാനും വരുമല്ലോ ഹ ഹ ഹ ,

കൊള്ളാം പുതിയ വഴി തിരുവുകള്‍

the man to walk with said...

All the Best

ജീവി കരിവെള്ളൂര്‍ said...

എല്ലാം കഴിഞ്ഞിട്ട് നേടുന്ന തിരിച്ചറിവിനെക്കൊണ്ട് ആർക്കെന്ത് പ്രയോജനം !

Areekkodan | അരീക്കോടന്‍ said...

പിടി കിട്ടിയില്ല...

prakashettante lokam said...

enikkum pidi kittiyilla
ithonnu vayicholoo
http://jp-athumithumkarumuru.blogspot.com/2011/07/blog-post.html

പട്ടേപ്പാടം റാംജി said...

തിരിച്ചറിവ്‌ വൈകിയാണ് എത്തുക.

Kalavallabhan said...

കളിച്ചതെല്ലാം കളിതന്നെയെന്നീ
കളിക്കൂട്ടുകാരനെന്തേ അറിയാതിരുന്നൂ
വഞ്ചകീന്നെന്നേ വിളിച്ചാലിവൾ
പഞ്ച നീട്ടിയൊരു പ്രഹരം തരും

ചന്തു നായർ said...

ഞാനും ഒന്ന് വായൊച്ചോട്ടേ....ജി.വി.ആർ.കവിയൂർ എഴുതിയപോലെ..പ്രണയത്തിന്റെ ബിംബങ്ങള്‍ തേടിയതാ മലയാള കവിത ടോം ആന്‍ഡ്‌ ജെറിയോളം ഇറങ്ങി ഇരിക്കുന്നു ഇനി.....? പിന്നെ രമേശിന്റെ ചോദ്യവും...?

ente lokam said...

vaayichu..naattil pokaan ulla
thirakku aanu..comment pinne....

കൊരങ്ങന്‍ said...

"ആരും കാണാതെ ഈ മരച്ചില്ലയില്‍ കൂട് കൂട്ടി.. നിങ്ങള്‍ വരില്ലേ എന്‍റെ കൂട്ടിലെ സ്നേഹവിരുന്നിന്..??"

ഓ..... കൊറേ കൊരങ്ങ്കള് കൂട്ടിന് വന്നിട്ടുണ്ടല്ലോ എന്നേം കൂട്ട്വോ?

വീ കെ said...

ആദ്യം മനാസ്സിലായെങ്കിലും അവസാനം പിടികിട്ടിയില്ല...
ആശംസകൾ...

INTIMATE STRANGER said...

vaayichu....

Echmukutty said...

എടീ വഞ്ചകി എന്ന വിളിയോടെ കവിത മാറിപ്പോയി.

ഞാന്‍ said...

ടോമിനെയും ജെറിയും പറയിപ്പിക്കരുത് .......
കൊണ്ടും കൊടുത്തും ആസ്വദിച്ചു ജീവിച്ച കഥാപാത്രങ്ങള്‍ ആണവര്‍ ......
പറയാന്‍ ശ്രമിച്ചത് പറച്ചിലിലെ പൊരുത്തക്കേടുകളില്‍ മുങ്ങി പോയതായി തോന്നി...

വര്‍ഷിണി said...

ആരു ആരോട് എന്നൊരു സംശയം ഉണ്ടാക്കിച്ചു അവസാന വരികള്‍..
സത്യം പറഞ്ഞാല്‍ ചുമ്മാ ഒരു കുസൃതി ചിരി പ്രതീക്ഷിച്ച് ഓടി വന്നതായിരുന്നൂ...ന്നാലും സാരല്ല്യാ ട്ടൊ...നന്നായിരിയ്ക്കുന്നു..ആശംസകള്‍.

പി എ അനിഷ് said...

ആശംസകൾ

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഇഷ്ടമായി ഈ പ്രണയകവിത

Fousia R said...

പ്രണയം അത്രമേല്‍ പഴയതായതുകൊണ്ടാകാം
ടോമും ജെറിയും പോലെ കവിതയിലും പുതുമയൊന്നും കാണാനായില്ല.

lekshmi. lachu said...

നന്നായി വായിച്ചു രസിച്ചു.

നിശാസുരഭി said...

Fousia Rന്റെ മറുപടിയിലെ കാര്യത്തില്‍ ഞാനും ഒക്കുന്നു :)

നല്ല എഴുത്തുകള്‍ വരട്ടെ.
ആശംസകള്‍

വഴിമരങ്ങള്‍ said...

പരിണീത,കവിത കൂടുതല്‍ നന്നാക്കാമായിരുന്നു എന്നു തോന്നി .ടോം ആന്റ് ജെറി ചിതറിയിട്ട ചില വരികള്‍ ഇഷ്ട്മായി...

"ഞാനറിയാതെ നീയെന്നിലേക്ക്
പതുങ്ങിയപ്പോള്‍"

എഴുതുക.ആശംസകള്‍...

പ്രയാണ്‍ said...

സാദ്ധ്യതകള്‍ വളരെ കൂടുതലുള്ള ഒരു തീമാണിത്. ആശംസകള്‍

പ്രഭന്‍ ക്യഷ്ണന്‍ said...

......അറിയാതെയെങ്കിലും
ഞാന്‍ വിളിച്ചുപോയ്‌..........
" എടി വഞ്ചകീ................."

കുറച്ചൂടെ ക്ലാരിറ്റി ആവാരുന്നു.
ആശംസകള്‍..!!

കൊച്ചുബിബി said...

" എടി വഞ്ചകീ...... "
:D ആശംസകള്‍.........

കൊമ്പന്‍ said...

നമ്മളെ പ്രതീക്ഷക്കൊത്ത് വന്നില്ലെങ്കില്‍ എല്ലാം വന്ച ന ആവും
ആശസകള്‍

comiccola / കോമിക്കോള said...

എല്ലാം മനസ്സിലായി..:)

MyDreams said...

:)

ആസാദ്‌ said...

നന്നായിരിക്കുന്നല്ലോ, ഈ ടോമും ജെറിയും! നല്ല സിദ്ധിയുള്ള തൂലിക.. ശുഭാശംസകള്‍..

Vp Ahmed said...

ഇങ്ങനെയൊക്കെ തന്നെയാ

സുജിത് കയ്യൂര്‍ said...

ആശംസകള്‍...

സുനില്‍ ചിലമ്പന്‍ said...

സൗഹൃദം പ്രണയത്തിലേക്ക്,പിന്നെ പ്രണയനഷ്ടം,ടോംആന്‍ഡ്‌ ജെറി സൗഹൃദം അപുര്‍വ്വവും അപേക്ഷികവുംആണല്ലോ?പ്രണയം ടോം ആന്‍ഡ്‌ ജെറി കളിപോലെ ആണോ?ആയോ?
മറ്റ്‌ കവിതകളും വായിച്ചു ആശംസകള്‍

നികു കേച്ചേരി said...

:((

പരിണീത മേനോന്‍ said...

എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി..

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇവിടെ മുന്‍പ് വന്നോ എന്നോര്‍മ്മയില്ല. ആരാ ഈ ചിത്രങ്ങള്‍ വരക്കുന്നത്. നന്നായിട്ടുണ്ട്. എനിക്ക് കവിത വായിക്കാനും രുചിക്കാനും അറിയില്ല, അതിന്നാല്‍ ഇപ്പോ ഒന്നും പറയുന്നില്ല, മുന്‍പ് പറഞ്ഞിട്ടുണ്ടോ എന്നും ഓര്‍മ്മയില്ല

^^ ^^ വേനൽപക്ഷി ^^ ^^ said...

ഞാനറിയാതെ നീയെന്നിലേക്ക്
പതുങ്ങിയപ്പോള്‍ ,
നോവിറ്റുന്ന വിരലുകളില്‍
ഒന്നു തൊട്ടപ്പോള്‍,
എന്‍റെ മിഴികളില്‍ നീര്‍മുത്തിന്‍റെ തിളക്കമുണ്ടായിരുന്നു...........ഇഷ്ടപ്പെട്ടു

ഞാന്‍ ഗന്ധര്‍വന്‍ said...

വ്യത്യസ്തം

ഞാന്‍ ഗന്ധര്‍വന്‍ said...ഞാന്‍ ഗന്ധര്‍വന്‍
രാത്രി പതിനേഴാം കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ സ്നേഹിച്ച് മതിയാവാതെ താലോലിച്ചു മതിയാവാതെ ജീവിച്ചു മതിയാവാതെ ഏതോ ഒരു ശാപത്തിന്റെ ഊര കുടുക്കില്‍ പെട്ട് ഈ ഭുമിയെയും സമസ്ത ചരാചരങ്ങളെയും വിട്ട് പിരിയേണ്ടി വന്ന ഞാന്‍ ഗന്ധര്‍വന്‍ .... ബാക്കി വെച്ച പ്രണയത്തിനായി നഷ്ട്ടമായ പ്രണ യിനിക്കായുള്ള എന്റെ തിരിച്ചു വരവാണിത് പാടാന്‍ കൊതിച്ച ഗാനങ്ങളും പറയാന്‍ ബാക്കി വെച്ച പരിഭവങ്ങളും പങ്കിടാന്‍ കൊതിച്ച നിമിഷങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച് അവള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് ..... നീ തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വരും പൂവിന്റെ ഗന്ധവും പേറി നിന്റെ മുടിയിഴകളെ തഴുകുന്ന കാറ്റായി ... പൂവിലെ തേന്‍ തേടിയെത്തുന്ന ശലഫമായി .. ഒഴികിയെതുന്ന പ്രണയ രാഗത്തിന്റെ ഈണമായ് ഞാന്‍ വരും നിനക്കായി നിന്റെ സ്നേഹത്തിനായി.... വേര്‍പിരിയലിന്റെ നൊമ്പരവും പ്രണയത്തിന്റെ മധുരവും ഹൃദയത്തിലെ റ്റിയ ഞാന്‍ ഗന്ധര്‍വ ന്‍

ഞാന്‍ ഗന്ധര്‍വന്‍ said...
This comment has been removed by the author.

Post a Comment

Follow by Email

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.