Google+ Followers

Pages

Wednesday, 22 June 2011

രണ്ടു കവിതകള്‍

പുഴു 


പുഴുവാകണം ,
പട്ടുനൂല്‍  നെയ്തിട്ട്
പാശ്ചാത്യനെ ഉടുപ്പിക്കാനല്ല 
പുസ്തകതാളില്‍
പറ്റിച്ചേര്‍ന്നു കിടക്കാന്‍,
ബുദ്ധനെയും 
ടാഗോറിനെയും സ്മരിക്കാന്‍...
___________________________________
മുറ്റം


കുറ്റിച്ചൂലില്‍
ആകാശം വരച്ചു ,
മേഘങ്ങള്‍ സൃഷ്ടിച്ചു,
കൊടുംകാറ്റു വീശി, 
വിപ്ലവം തോറ്റപ്പോള്‍
അരപ്പട്ട ബാക്കിയായ്‌...
                                ______________________________  

51 comments:

Manjiyil said...

കബീര്‍ ദാസിന്റെ വരികള്‍ ഓര്‍മ്മവരുന്നു.
പൂപറിക്കാന്‍ വരുന്ന സുന്ദരിക്കുട്ടിയോടും ,
രാജകുമാരിയോടും ,
രാജകുമാരനോടുംതോട്ടം 
പരിചാരകനോടും പുഷ്‌പം
തന്റെ പരിഭവം പങ്കുവയ്ക്കുന്ന ഹൃദയഹാരിയായ കവിത അവസാനിക്കുന്നത്:-
"തോട്ടക്കാരാ,ലോകശാന്തിയ്‌ക്കും
സമാധാനത്തിനും വേണ്ടി പൊരുതുന്നവരുടെ മുള്‍പാതയില്‍ എന്നെ പിഴുതെടുത്ത് വിരിയ്‌ക്കാമോ? എങ്കില്‍ ഞാനെത്ര ഭാഗ്യവതിയാണ്‌.

sankalpangal said...

രണ്ടു ചെറിയ കവിതയിലൂടെ രണ്ടു വലിയ ലോകം കാട്ടിയതിന് നന്ദി..പുഴുവായിരുന്നു ഭാരതീയതയോട് ഒട്ടിനില്‍ക്കാനുള്ളമോഹം കവിയുടെയാണെന്നു കരുതട്ടെ..മുറ്റമെന്ന വലിയ കാന്‍വാസില്‍ താങ്ങള്‍ വരച്ചിടുന്നതെല്ലാം സ്വപ്നങ്ങളാണെന്നും കരുതട്ടെ..

ജയിംസ് സണ്ണി പാറ്റൂര്‍ said...

നല്ലൊരു രണ്ടാശയങ്ങളിരു
പവിഴച്ചെപ്പതിനുള്ളില്‍

Kalavallabhan said...

പുസ്തകപ്പുഴു

- സോണി - said...

"ബുദ്ധനെയും
ടാഗോറിനെയും സ്മരിക്കാന്" അല്ലല്ലോ, അരിക്കാന്‍ അല്ലേ, അതല്ലേ പുഴുവിന്റെ പണി?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട്..

ലീല എം ചന്ദ്രന്‍.. said...

ചുരുങ്ങിയ വരികളിലൂടെ ഒരുപാട് പറഞ്ഞല്ലോ.
ആശംസകള്‍

നൗഷാദ് അകമ്പാടം said...

വീണ്ടു വീണ്ടും ചിന്തിപ്പിക്കുന്ന വരികള്‍ ...
നന്നായ് കെട്ടോ..

Thooval.. said...

പാശ്ചാത്യനെ ഉടുപ്പിക്കാനല്ല
പുസ്തകതാളില്‍
പറ്റിച്ചേര്‍ന്നു കിടക്കാന്‍,

ഷാജു അത്താണിക്കല്‍ said...

വളരെ ചിന്തനീയം
രണ്ടു കവിതകളും ഇഷ്ടമായി
ആശംസകള്‍

ചെകുത്താന്‍ said...

കൊള്ളാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആദ്യത്തേത് വളരെ ഇഷ്ടപ്പെട്ടു.
രണ്ടാമത്തേത് ,ഒന്നും മനസ്സിലാവാതതിനാല്‍ അഭിപ്രായം ഇല്ല.
ആശംസകള്‍

the man to walk with said...

Best Wishes

ഉമേഷ്‌ പിലിക്കോട് said...

പുഴുവാകണം ,
പട്ടുനൂല്‍ നെയ്തിട്ട്
പാശ്ചാത്യനെ ഉടുപ്പിക്കാനല്ല
പുസ്തകതാളില്‍
പറ്റിച്ചേര്‍ന്നു കിടക്കാന്‍,
ബുദ്ധനെയും
ടാഗോറിനെയും സ്മരിക്കാന്‍...

double like !!

:))

SHANAVAS said...

കുഞ്ഞിക്കവിതകളിലെ വലിയ ആശയങ്ങള്‍. ഇഷ്ട്ടപ്പെട്ടു.ആശംസകള്‍...

ചന്തു നായര്‍ said...

i, പുസ്തകപ്പുഴു...2 അരപ്പട്ടകെട്ടിയ മുറ്റം...രണ്ടും നന്നായി....ഭാവുകങ്ങൾ

പ്രഭന്‍ ക്യഷ്ണന്‍ said...

1
അക്ഷരമാകണം
കൂട്ടിവച്ച് വെറുതേ നോക്കാനല്ല.
കവിതയുടെ താഴെ, കമന്റ്ബോക്സില്‍.
ഈ ‘പുഴു’നന്നായെന്നെഴുതാന്‍..!!
2
ഇതും വായിച്ചു
പുകപോലെ തോന്നി..!
ശ്രമിച്ചു ഞാന്‍ തോറ്റപ്പോള്‍
ചോദ്യങ്ങള്‍ ബാക്കിയായ്..!

ആശംസകള്‍..!

B Shihab said...

nannayi

Akbar said...

രണ്ടും നന്നായി.

Jefu Jailaf said...

നന്നായിരിക്കുന്നു.. ആശംസകള്‍..

Noushad Koodaranhi said...

ആദ്യ കവിത
മനസ്സിലായതിനാല്‍
മനോഹരം...!..
...................
രണ്ടാം കവിത
മനസ്സിലാകാത്തതിനാലും
മനോഹരമായിരിക്കണം...!!!

moideen angadimugar said...

രണ്ടുകവിതകളും വളരേയേറെ ഇഷ്ടമായി..

ജീവി കരിവെള്ളൂര്‍ said...

ഓർമ്മകളെ ഇഴുകിചേർന്ന് കിടക്കാം പക്ഷേ, ഓർമ്മകളെ ശേഷിപ്പിക്കാത്ത പുഴുവായാൽ ...!

അരപ്പട്ട അടുത്ത ചൂലിന് കെട്ടാൻ ഉപയോഗിക്കാലോ !

Sabu M H said...

രണ്ടും നല്ലത്. ഭാവുകങ്ങൾ.

ബുദ്ധനെയും, ടാഗോറിനെയും സ്മരിക്കാൻ കഴിയുമോ?. അവരെ ഇപ്പോഴും വായിക്കാൻ ആളുകളുണ്ടെ!

കുട്ടിക്കാലത്ത് മണ്ണിൽ ചൂല്‌ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കുമായിരുന്നു. അവസാനം അരപ്പട്ട മാത്രം കൈയിലിരിക്കും!.. പിന്നെ അടിയുടെ പൂരം..

Fousia R said...

പുഴുവാകണം.
പുസ്തകം തിന്നു തീര്‍ക്കണം.
മുറ്റത്തെന്താ നടന്നതെന്ന് മനസ്സിലായില്ല.
ആശംസകള്‍

MyDreams said...

good one ....new freshnes

ശ്രീജിത് കൊണ്ടോട്ടി. said...

ആദ്യമായിട്ടാണ് ഇവിടെ. രണ്ടു കവിതകളും നന്നായിട്ടുണ്ട്. ആദ്യത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു. രണ്ടാമത്തെ കവിതയിലെ ആശയം സാബുചേട്ടന്റെ കമന്റ് വായിച്ചപ്പോള്‍ എല്ലാവര്ക്കും തന്നെ മനസ്സിലയിട്ടുണ്ടാകും എന്ന് കരുതുന്നു..

Jidhu Jose said...

നന്നായിട്ടുണ്ട്

പട്ടേപ്പാടം റാംജി said...

കുറ്റിച്ചൂലില്‍
ആകാശം വരച്ചു ,
മേഘങ്ങള്‍ സൃഷ്ടിച്ചു,
കൊടുംകാറ്റു വീശി,
വിപ്ലവം തോറ്റപ്പോള്‍
അരപ്പട്ട ബാക്കിയായ്‌...

കൊടുങ്കാറ്റ് അടിച്ചാല്‍ നശിക്കാത്ത കുറ്റിച്ചൂല്‍ കണ്ടെത്തണം.വെറും ഒരു മുറ്റം അടി മാത്രമല്ലാത്ത ഈ കവിത കൂടുതല്‍ ഇഷ്ടപ്പെട്ടു.
രണ്ടു കവിതകളും ഒരുപാട് ആശയം നല്‍കുന്നു.

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് ..:)

കൊമ്പന്‍ said...

രണ്ടും അര്‍ത്ഥ വത്തായ വരികള്‍

ഞാന്‍ said...

എനിക്ക് മനസ്സിലായത്‌
പുസ്തകത്താളില്‍ സില്‍ക്ക് തുനിയായി കിടക്കാന്‍ സാധ്യത ഉള്ളത് പേജ് മാര്‍കര്‍ മാത്രം ............
നല്ല പുസ്തകത്തിലെ പേജ് മാര്‍കര്‍ ആകാനാണ് താല്പര്യം എന്നാവാം

പിന്നെ ഒന്നിച്ചു നിന്നാല്‍ പുതിയ ആകാശവും
പുതിയ ലോകവും സൃഷ്ടിക്കാം എന്നും
(ചൂലിലെ ഈര്ക്കിലുകള്‍ക്ക് ശക്തി കിട്ടുന്നത് അവ ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് വിപ്ലവം തോല്‍ക്കുമ്പോള്‍ ഈര്ക്കിലുകള്‍ പലവഴിക്ക് പോകുമ്പോള്‍ അവയെ ബന്ധിച്ചിരുന്ന അരപ്പട്ട മാത്രം ബാക്കി ആകുന്നു.)
ഇതൊക്കെ ശരിയാണോ എന്നൊന്നും അറിയില്ല ഞാന്‍ ഇങ്ങനെ മനസ്സിലാക്കി എനിക്ക് ഇഷ്ടപ്പെട്ടു എന്ന് മാത്രം അറിയാം ......

ente lokam said...

പുസ്തക പുഴു ആവുന്നതിലെ സുഖം ..

പറയാതെ പറഞ്ഞ മുറ്റത്തെ വിശാലമായ വിശേഷങ്ങള്‍ ..

ഒരു മനസ്സ് നിറഞ്ഞ അഭിനന്ദനം ..

ചെറുത്* said...

ആദ്യകവിത പുസ്തകപുഴു എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാത്. മുറ്റത്തെ മനസ്സിലാക്കാന്‍ ‘ഞാന്‍‘ സഹായിച്ചു നന്ദി ‘ഞാന്‍‘

ആശംസകള്‍! വീണ്ടും കാണാം :)
---------------

‘ഒരുപാട് പറഞ്ഞെ‘ന്നും, ‘ചിന്തിക്കാന്‍ ഒരുപാടുള്ള ആശയം‘ ആണെന്നും പറഞ്ഞ വായനക്കാര്‍ ഒരു ചിന്ന വിശദീകരണം നല്‍കിയാല്‍ ചെറുതിനെപോലെ കഴിവില്ലാത്തവര്‍ക്ക് സഹായമായേനെ

ഒരു ദുബായിക്കാരന്‍ said...

രണ്ടു കവിതകളും കൊള്ളാം..ആശംസകള്‍.

പദസ്വനം said...
This comment has been removed by the author.
പദസ്വനം said...

എന്താപ്പോ പറയ്യാ ??
നന്നായിട്ടുണ്ട് ട്ടോ..
ഒത്തിരി ഒത്തിരി..
:)

kARNOr(കാര്‍ന്നോര്) said...

കൊള്ളാലോ കുഞ്ഞിക്കവിതകൾ

ajith said...

വായിച്ച് വായിച്ച് വന്നപ്പോള്‍ “ഞാന്‍” പറഞ്ഞിടത്തെത്തിയപ്പോള്‍ സന്തോഷമായി. പലകവിതകളും കടംകവിതകള്‍ പോലെയാണ്. ആരെങ്കിലും സോള്‍വ് ചെയ്ത് തരുമ്പോള്‍ മനസ്സിലാകും. മനസ്സിലായപ്പോള്‍ സന്തോഷമായി.”ചെറുതി”ന്റെ കമന്റിന് എന്റെയും ഒരു കയ്യൊപ്പ്. കീരവാണിക്ക് ആശംസകള്‍. ഇത്ര കുഞ്ഞു വാക്കുകളില്‍ വലിയ അര്‍ത്ഥങ്ങളൊക്കെ ഒളിപ്പിക്കുന്നതിന്.

വഴിമരങ്ങള്‍ said...

കീരവാണീ,പുസ്തകപുഴു ആകുക.ബുദ്ധനിലും,ടാഗോറിലും സ്മരണയൊടുക്കാതിരിക്കുക...ആദ്യകവിത നന്നായി,
രണ്ടാം കവിതയുടെ മുറ്റത്ത് ഫൗസിയ പറഞ്ഞതുപോലെ എന്താ നടന്നതെന്ന് എനിക്കും മനസ്സിലായില്ല...ഇനിയുമെഴുതുക

വീ കെ said...

കൊള്ളാം...
ആശംസകൾ...

ചെറുവാടി said...

ആദ്യത്തേത്‌ കൂടുതല്‍ ഇഷ്ടായി.

Lipi Ranju said...

രണ്ടും കൊള്ളാം... 'മുറ്റം' കൂടുതല്‍ ഇഷ്ടായി...

prakashettante lokam said...

ചെറുതാണെങ്കിലും എത്ര മനോഹരം.
കൂടെ കൊടുത്ത ചിത്രങ്ങളും.

വിഷ് യു ഓള്‍ ദ ബെസ്റ്റ്

ജെ പി തൃശ്ശിവപേരൂര്‍

ജീ . ആര്‍ . കവിയൂര്‍ said...

ചെറു വരികളുടെ വര്‍ണ്ണ രാജികള്‍
അങ്ങ് അങ്ങ് അനന്തതയോളം പരിണിതമാകുന്നു

വര്‍ഷിണി said...

കുഞ്ഞ് കവിതകള്‍ ഇഷ്ടായി ട്ടൊ..ആശംസകള്‍.

ഒറ്റയാന്‍ said...

ഈ കുഞ്ഞു പരിണിതകവിതകള്‍ നന്നായി ബോധിച്ചു.
Short & Sweet.

എണ്റ്റെ ഗുരുക്കന്‍മാരിലൊരാളായിരുന്ന കുഞ്ഞുണ്ണിമാഷിനെ ഓര്‍മ്മവന്നു.

നന്നായെഴുതി. ആശംസകള്‍.

anupama said...

പ്രിയപ്പെട്ട പരിണീത,
ആദ്യ കവിത വളരെ മനോഹരമായി...അഭിനന്ദനങ്ങള്‍ !രണ്ടാമത്തെ കവിതയിലെ ആശയം പിടി കിട്ടിയില്ല..
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ജോയ്‌ പാലക്കല്‍ - Joy Palakkal said...

കവിത മനോഹരം!!!
ചിന്തകള്‍ ഏറേ ദീപ്തം!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...
This comment has been removed by the author.
Satheesan said...

നല്ല ചിന്തകള്‍ .കവിത നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും .

Post a Comment

Follow by Email

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.