Sunday 12 June 2011

സമീര


               അഞ്ജുനായിലെ  തിരകള്‍ക്ക്
                        ബാര്‍ബിഡോളിന്‍റെ  
                   നീലക്കണ്ണുകളായിരുന്നു...
              ബീച്ചിലെ  മണല്‍ത്തരികളില്‍ 
                             സമീരയെന്ന്‍ 
                       അക്ഷരപൂക്കളാല്‍
                പ്രണയം കുറിച്ചിടുമ്പോള്‍
                             പുഴുങ്ങിയ 
                       നിലക്കടലകള്‍ നീട്ടി
                കോമള്‍ഗുഡി പുഞ്ചിരിച്ചു..
                  കൂട്ടുകാരി വന്നില്ലേയെന്ന 
                   അവളുടെ ചോദ്യത്തിന് 
                             സമീരയോളം 
                       ദൂരമുണ്ടായിരുന്നു..
                   കൈലേസില്‍ സൂക്ഷിച്ച 
                      ക്ഷണക്കത്തെടുത്ത്
             അവള്‍ക്കുനേരെ നീട്ടുമ്പോള്‍ 
             സമീര ഉള്ളിലിരുന്ന് കിതച്ചു ..
                              ഗുഡിയുടെ 
                      നിറഞ്ഞ മിഴികളില്‍ 
          അഞ്ജുനായിലെ മണല്‍പ്പരപ്പില്‍
              വഴിപിരിഞ്ഞുപോയവരുടെ 
                 ആത്മാക്കളുണ്ടായിരുന്നു..
               പിന്നെയും സഫലമാവാത്ത 
                               ഒരായിരം
                  കിനാക്കളുണ്ടായിരുന്നു...

 ______________________________________________

39 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഹൃദയസ്പര്‍ശിയായ കവിത

മാധവൻ said...

ക്ലീഷേകളില്‍ കവിതയെ തളചിടാതെ നോക്കൂ.കവിത നന്നായിരിക്കുന്നു.

Noushad Koodaranhi said...

നന്നായി വായിച്ചു പോയി, ചിലയിടങ്ങളില്‍ മനസ്സിലാവാതെ പോയത് എന്റെ കുഴപ്പമാകാനെ തരമുള്ളൂ... ആശംസകള്‍....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കവിതയ്ക്ക് പുറമേ കഥകളും ലേഖനങ്ങളും മറ്റും എഴുതാന്‍ ശ്രമിക്കൂ..
വിവിധ വിഷയങ്ങളും ശൈലികളും കൊണ്ട് ബ്ലോഗ്‌ സമ്പന്നമാകട്ടെ!
ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

കൊള്ളാം വളരെ നല്ല കവിത
ആദൂരം ഇനി വേറെയൊരു സ്വപ്നത്തിലേക്ക് ചെരിയട്ടെ

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട്

Prabhan Krishnan said...

ഇനിയും എഴുതൂ..
ആസംസകള്‍..!

കൊമ്പന്‍ said...

നല്ല വരികള്‍ കുറുംപടി പറഞ്ഞ പോലെ കഥയിലും ഒന്നുകി വെച്ച് നോക്കൂ

കൊമ്പന്‍ said...
This comment has been removed by the author.
നിരീക്ഷകന്‍ said...

ആശയം ചിര പരിചിതം. എന്നാല്‍

"അവളുടെ ചോദ്യത്തിന്
സമീരയോളം
ദൂരമുണ്ടായിരുന്നു.."
"ക്ഷണക്കത്തെടുത്ത്
അവള്‍ക്കുനേരെ നീട്ടുമ്പോള്‍
സമീര ഉള്ളിലിരുന്ന് കിതച്ചു .."

ഈ വരികളില്‍ എഴുത്തിന്റെ ആത്മാവുണ്ട്.
ഒരു കൃതിയില്‍ മനസ്സില്‍ തട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്നെ ധാരാളം. ഇനിയും എഴുതൂ.എല്ലാവര്ക്കും തൃപ്തിയാവുന്ന ഒരു കൃതിയുമില്ല.സ്വയം തൃപ്തി വരുന്നത് വരെ നോക്കിയാല്‍ മതി. ആശംസകള്‍ ......

വര്‍ഷിണി* വിനോദിനി said...

ഇഷ്ടായി ട്ടൊ..ആശംസകള്‍.

Lipi Ranju said...

എനിക്കിഷ്ടായി... ആശംസകള്‍...

Sabu Hariharan said...

Please read more before start writing. Best wishes.

B Shihab said...

good

ente lokam said...

ചിരിയും പൂവിന്റെ ഓര്‍മയും വായിച്ചു...
നല്ല എഴുത്ത്..ആശയ സമ്പുഷ്ടമാണ് തൂലിക..സമീറയുടെ അവതരണവും വ്യത്സ്തം...ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ..ആശംസകള്‍...

ചന്തു നായർ said...

നന്നായി............ഇനിയും കാണട്ടെ കരവിരുത്...............

rasheed mrk said...

വായിക്കുവാന്‍ ഒരു സുഗമുണ്ട് ഇ കവിത ആശംസകളോടെ
റഷീദ് എം ആര്‍ കെ
http://apnaapnamrk.blogspot.com/

ponmalakkaran | പൊന്മളക്കാരന്‍ said...

കവിത നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.....

ishaqh ഇസ്‌ഹാക് said...

ആശംസകള്‍..

വീകെ said...

ചിലതൊന്നും തീരെ പിടികിട്ടിയില്ല...
കവിതയോടുള്ള അടുപ്പം അത്രക്കേയുള്ളു.
ആശംസകൾ...

നികു കേച്ചേരി said...

നന്നായി പറഞ്ഞു വഴിപിരിഞ്ഞുപോയവരുടെ കിനാക്കളെ പറ്റി...
ഭാവുകങ്ങൾ.

ജയരാജ്‌മുരുക്കുംപുഴ said...

hridayasparshi aayittundu..... abhinandananagl..........

പരിണീത മേനോന്‍ said...

ഇവിടെവരെ വന്ന് സ്നേഹത്തോടെ എന്നെ പിന്തുണച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.. :)

ഒറ്റയാന്‍ said...

വഴി പിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ വേദന നന്നായി എഴുതി. കഥാപാത്രങ്ങളുടെ പേരുകള്‍ കവിതക്ക്‌ ഒന്നുകൂടി ഭംഗി കൂട്ടി.

പിന്നാമ്പുറങ്ങളിലെങ്ങേൊ തിരകള്‍ മായ്ച്ചുകളഞ്ഞ ഒരു പേരു മനസ്സിലുള്ളതു കൊണ്ടാവാം, നന്നേ സ്പറ്‍ശിച്ചു. തിരകള്‍ മായ്ചുകളഞ്ഞെങ്കിലും മനസ്സില്‍നിന്നതു മായ്ക്കാന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല...അതു കൊണ്ടുതന്നെ എന്തൊക്കെയേൊ ഇപ്പേൊഴും ബാക്കി......

നന്ദി. ആഴമുള്ള ഈ വരികള്‍ക്ക്‌.

ajith said...

സമീര ജയിച്ചു. അടുത്തത് പോരട്ടെ...

(എന്താണീ “കീരവാണി” )

സങ്കൽ‌പ്പങ്ങൾ said...

ആരാണ് എന്താണ് എന്നൊന്നും സത്യമായിട്ടും മനസ്സിലായില്ല..ഒരു തുടക്കകാരന്റെ പരിഭവമാണെ..ക്ഷമിക്കുമല്ലോ..

നാമൂസ് said...

നന്നായിട്ടുണ്ട്.
ആശംസകള്‍.

Fousia R said...

അഞ്ജുന എന്നല്‍‌ എന്താണ്‌.
സമീരയോളാം ദൂരം എന്നുള്ളത്
മനോഹരമായി.
ആശംസകള്‍

പരിണീത മേനോന്‍ said...

അഞ്ജുന
ഗോവയിലെ ഏറ്റവും വലിയ ബീച്ചായ അഞ്ജുന വടക്കന്‍ അഞ്ജുന, മധ്യ അഞ്ജുന, തെക്കന്‍ അഞ്ജുന എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ബീച്ചാണിത്. അഞ്ജുന ബീച്ച് പാട്ടും നൃത്തവും കൊണ്ട് ശബ്ദമുഖരിതമാണ്...

കീരവാണി
കർണാടകസംഗീതത്തിലെ 21ആം മേളകർത്താരാഗമാണ് കീരവാണി..
(ഈ പേരിനോടുള്ള ഇഷ്ടമാണ് തിരഞ്ഞെടുപ്പിന് കാരണം)

ചെറുത്* said...

വരികളിലൂടെ മനോഹരമായി പറഞ്ഞുവന്നത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നല്ല ഭാഷയും.

പക്ഷേ....ഗദ്യത്തെ വെട്ടിമുറിച്ച് വരികളാക്കുന്ന ഇത്തരം കവിത(!)യോട് ചെറുതിനുള്ള സ്ഥിരം വിയോജിപ്പ് പ്രകടിപ്പിക്കുന്നു :(

ആശംസകള്‍ സമീര :)

Mizhiyoram said...

സര്‍വ്വവിധ ആശംസകളും നേരുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

വായിച്ചു ട്ടോ .
എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും മനസ്സിലാക്കാന്‍ ശ്രമിച്ചു.
ആശംസകള്‍

Sentimental idiot said...

കോമള്‍ഗുഡി പുഞ്ചിരിച്ചു..
കൂട്ടുകാരി വന്നില്ലേയെന്ന
അവളുടെ ചോദ്യത്തിന്
സമീരയോളം
ദൂരമുണ്ടായിരുന്നു.
Nice.njanum ormmakaliloode sanjarichu sameerayolam dooramulla ormmakal.........i like it

കുഞ്ഞൂസ് (Kunjuss) said...

കവിത ഇഷ്ടമായി...കൂടുതല്‍ എഴുതുക, ആശംസകളോടെ....

Mohamedkutty മുഹമ്മദുകുട്ടി said...

കവിത എനിക്കു ദഹിക്കില്ല കുട്ടീ.പുഴുങ്ങിയ നിലക്കടലയേക്കാളും എനിക്കിഷ്ടം പുഴുങ്ങിയ മണിക്കടലയാ..!!!

Unknown said...

“ഞാന്‍” പറഞ്ഞ കമന്റിനടീല്‍ ഒരൊപ്പ് എന്റെം വക!

തുടരുക, ആശംസകളോടെ..

അഞ്ജുന എവിടാ??

Anonymous said...

പേര് പോലെ തന്നെ , വ്യത്യസ്തത എനിക്ക് തോന്നി,,
എന്റെ തോന്നലാവാം,,

ഭാവുകങ്ങള്‍.

sm sadique said...

സഫലമാകാത്ത ഒരായിരം കിനാക്കളുണ്ടായിരുന്നു; എനിക്കും.

Sameera Mohan said...

എന്റെ പേരിലും കവിത എഴുതി അല്ലേ....
ഞാനൊരു സംഭവം തന്നെയാ അല്ലെ.... :)

Post a Comment

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.