Monday 6 June 2011

എന്‍റെ ചിരി



ആദ്യം വന്നത്
മോണകാട്ടി
അമ്മയ്ക്ക് സന്തോഷം..
പുഴുപ്പല്ല് കണ്ടപ്പോള്‍
ചേട്ടന് കഷ്ടം..
കൊഴിഞ്ഞ വിടവില്‍
ടീച്ചര്‍ ചിരിച്ചു..
നിരയൊത്തപ്പോള്‍
അയല്‍പക്കത്തെ ചെക്കന്‍
കണ്ണിറുക്കി..
അധരം ചേര്‍ത്തപ്പോള്‍
അദ്ദേഹം ചുംബിച്ചു..

പിന്നേയും ചിരിച്ചു 
പല്ലുകാട്ടി,
നേര്‍ത്ത  നാവുതൊട്ട്..
ഒടുവിലെ  ഉറക്കത്തില്‍
ഓലപ്പായില്‍ ഒളിപ്പിച്ചത്
കുസൃതിയുടെ  
മായാത്ത  മന്ദഹാസം....
_______________________________

8 comments:

Kalavallabhan said...

കുസൃതി കുസൃതി

Anonymous said...

മായാത്ത മന്ദഹാസം :)

പദസ്വനം said...

ഒരു ചെറു പുഞ്ചിരി..
വിവിധ തരത്തില്‍
നന്നായി എഴുതി..

- സോണി - said...

ഒടുവില്‍ പോയപ്പോഴും
മോണ കാട്ടി,
ചെറുമക്കള്‍ക്കും സന്തോഷം...

പരിണീത മേനോന്‍ said...

ഇവിടെക്ക് എത്തിനോക്കിയ എല്ലാവര്‍ക്കും താങ്ക്സ് :)

Mohamedkutty മുഹമ്മദുകുട്ടി said...

ചിരിയുടെ വിവിധ ഭാവങ്ങള്‍ . നന്നായിട്ടുണ്ട്.കവിത മാത്രം മതിയോ?. മറ്റു മേഖലകളിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുക.അഭിനന്ദനങ്ങള്‍!

Vignesh said...

I loved your teacher smile on you

My all best wishes to you

Regards
Vignesh

Sneha said...

:):)

കൊള്ളാം ...........:)

Post a Comment

 
Copyright (c) 2010 കീരവാണി. Design by WPThemes Expert

Themes By Buy My Themes And Web Hosting Reviews.