ആ വഴി തിരിഞ്ഞാല്‍
ആദ്യം കാണുന്നത് പുഴയാണ്..
കിഴക്കോട്ടു തിരിഞ്ഞാല്‍ കരിമല..
മലകയറണോ പുഴകടക്കണോ
കരയില്‍ തോണിയില്ല
കൈകളില്‍ കയറില്ല
പിന്നെയുള്ളത് മുകളിലാകാശമാണ്
പിന്തിരിഞ്ഞു നോക്കിയപ്പോള്‍
വന്ന വഴി കാണാനില്ല....
ചുമലില്‍ ചിറകുമുളയ്ക്കുന്നുണ്ടോ
തടവി നോക്കി ....
ചിറകിനുപകരം രണ്ടു മുഴകള്‍
കൂന്നുതുടങ്ങിയപ്പോള്
കയറിപ്പിടിച്ചത് മരക്കൊമ്പില്‍ ,
ചില്ല പൊട്ടി ഊന്നുവടിയായി...
ഇനി കുത്തി കുത്തി മലകയറാം,
മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം...
________________________________
54 comments:
അതെ തടസ്സങ്ങള്‍ മറികടന്നു ലക്ഷ്യത്തി
ലെത്തണം. നല്ല കവിത. ഇഷ്ടമായി
നല്ല വായനാനുഭവം ......
ആശയത്തിന് വ്യക്തത തോനിയില്ല
കൂടുതല്‍ നല്ല ആശയങ്ങള്‍ കിട്ടാന്‍ ആശംസിക്കുന്നു.
Nalla Ezhuth
Ashamsakal
.....ഇനി കുത്തി കുത്തി മലകയറാം,
മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം...!
അല്ല..ഈ സ്വര്‍ഗം അവിടെ ഏതുഭാഗത്തായിട്ടു വരും..??
ഇഷ്ട്ടായിട്ടോ..
ആശംസകള്‍..!
Sorry. I didnt get the point..
സ്വർഗ്ഗവും കണ്ടില്ല നരകവും കണ്ടില്ല...
വായിച്ചിട്ട് ഒന്നും മനസ്സിലായതുമില്ല!!
മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം.
ഉം...... :)
കണ്ണുപൊത്തിയിട്ട്
അറിയത്തിറ്റത്ത് കൊണ്ടു ചെന്നാക്കിയപോലെ.
ഒന്നും തിരിയുന്നില്ല.
കഷ്ടപ്പെട്ട് വടികുത്തി മേലോട്ട് പോകൂ എന്ന വേദന്തം
വേണമെങ്കില്‍ കഷ്ടപ്പെട്ട് വായിച്ചെടുക്കാമെന്നു തോന്നുന്നു.
ആശംസകള്‍
സ്വര്‍ഗത്തിലേക്ക് ഞാനുമുണ്ടേ
കൊള്ളാം.
സ്വര്ഗ്ഗമെങ്കില് സ്വര്‍ഗ്ഗം,
അല്ലാതെ പിന്നെ........
ലക്ഷ്യത്തിനു വേണ്ടി വന്ന വഴി മറക്കാനോ
മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം...
പ്രതീക്ഷയാണോ യാഥാര്‍ത്ഥ്യമാണോ.ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരട്ടെ.
ഒരു വശത്ത് പുഴ മറുവശത്ത് മല.ഏതു വഴി തിരഞ്ഞെടുക്കണം .പുഴ നീന്തിക്കടക്കുന്നതിനേക്കാള് പ്രയാസമായിരിക്കാം മലകയറുന്നത്.പക്ഷെ മല കയറാനുള്ള ഊന്നുവടി കിട്ടിയാല്‍ പുഴ നീന്താന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല.തരക്കേടില്ലാത്ത കവിത.
മലയായാലും പുഴയായാലും ദുർഘടം തന്നെ. കടന്നു കിട്ടിയാൽ പിന്നെ സ്വർഗ്ഗമല്ലാതെ വേറെയെന്ത് !!! അതു തന്നെ സ്വർഗ്ഗം. കവിത ഇഷ്ടമായി.
ഒന്നുമങ്ങ്ട് തിരിഞ്ഞില്ല...
പിന്നെ കരയിലെന്തിനാ വഞ്ചി...?
വായിച്ചു...
ലക്ഷ്യം സ്വര്ഗമാവുംപോള്
ഇത്തിരി കഷ്ടപ്പെട്ടലെന്താ?
ഇനി വടി കുത്തി മല കയറി
അപ്പുരതെത്തുമ്പോഴേക്കും
സ്വര്‍ഗം
വിരുന്നിന് പോകാതിരുന്നാല്‍
മതിയായിരുന്നു.
ഇഷ്ടമായി
ലക്ഷ്യത്തിലെത്താന്‍ മാര്‍ഗ്ഗം ഒരു തടസ്സമാവരുത്
മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം...
കാണൂംന്ന് ഉറപ്പല്ലേ.....?
>> മുകളിലെത്തുമ്പോള്‍
അപ്പുറത്തൊരു സ്വര്‍ഗ്ഗം കാണാം..<<
ഇപ്പുറത്ത് നരകക്കുഴിയാ. ഓര്‍ത്താല്‍ നന്ന്.
@ മഞ്ഞിയില്‍ :
മൊത്തം മനസ്സിലാക്കിയല്ലേ!
(എവിടേം കാണാറില്ല. ഇവിടെ കണ്ടതില്‍ സന്തോഷം)
ബൂലോകത്ത് ഏറെ ഇഷ്ടമുള്ളയാളാണ് കണ്ണൂരാന്‍ .പിന്നെ കവിതയാണ് പഥ്യം .
കിട്ടിയില്ല....!
@ ആളവൻതാൻ,
എന്താണ് കിട്ടാത്തത്? തടവി നോക്കൂ... ചിലപ്പോൾ മുഴകളെങ്കിലും കിട്ടും!
അപ്പുറത്തുള്ള സ്വർഗ്ഗത്തിലേക്ക് ഊന്നുവടിയന്വേഷിച്ച് കഷ്ടപ്പെടുന്നതിലും എളുപ്പത്തിൽ നിന്നിടം സ്വർഗ്ഗമാക്കാൻ കഴിയില്ലേ . അതോ മലയ്ക്കറുപ്പത്തു മാത്രം മതിയോ സ്വർഗ്ഗം !
നല്ല കവിത
കവിത ഇഷ്ടായി..ഊന്നു വടി കുത്തിയിട്ടൊന്നും സ്വര്‍ഗത്തില്‍ പോവാന്‍ താല്പര്യം ഇല്ല ..വല്ല ഷോട്ട് കട്ടും ഉണ്ടോ?
ഇഷ്ടമായി
(വടികുത്തി കഷ്ടപ്പെട്ട് അപ്പുറത്തെത്തിയാലാണോ സ്വര്‍ഗ്ഗം???? ഞാന്‍ ഊന്നിയൂന്നി ചോദിക്കുകയാണ് സുഹൃത്തുക്കളേ......)
കഷ്ടപ്പെട്ട് അപ്പുറത്തെത്തിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് ഉറപ്പാണോ.
ആശംസകള്‍.
:)
@ Ajith:
>> ഞാന്‍ ഊന്നിയൂന്നി ചോദിക്കുകയാണ് സുഹൃത്തുക്കളേ..<<
അജിത് ഭായീ,
ഊന്നിയൂന്നിയല്ല കുത്തിക്കുത്തിച്ചോദിക്കൂ.
സ്വര്ഗ്ഗത്തിന്നല്പം തീര്‍ത്ഥജലം കിട്ടാതിരിക്കില്ല!
ജീവിത യാത്ര ....
തളര്‍ന്ന കാലടികള്‍ക്ക് താങ്ങായി
നാം കാത്തിരിക്കുന്ന ഊന്നു വടികളും കൊതിക്കുന്ന തോണികളും കൈ വിട്ടു പോകുമ്പോള്‍ കിട്ടുന്ന കച്ചിത്തുരുമ്പില്‍ പിടി മുറുക്കി, അകന്നു പോകുന്ന laക്ഷ്യത്തിലേക്ക്, ഒരു പുതു ജീവിതത്തിലേക്കുള്ള
സ്വര്‍ഗീയ പ്രതീക്ഷയുമായി ഉന്തിയും തള്ളിയും നീങ്ങുന്നു ...!!
ആശയം ഇതെങ്കില്‍ ഉദാത്തം ...ആശംസകള്‍ ...
(തീരെ തെറ്റെങ്കില്‍ ഒരു കുറിപ്പ് ചെര്കണം കേട്ടോ അവസാനം.).
നന്നായിരിക്കുന്നു എഴുത്തിന്റെ ശൈലി.വായനക്ക് വഴങ്ങാനേറെ പ്രയാസമുള്ളതായി തോന്നുന്നു പരിണീതയുടെ ഈ കവിതയും('മുറ്റ'ത്തേക്കാള്‍)...ആശംസകള്‍
ക്ഷേമൈശ്വര്യത്തെക്കുറിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഭാവനയാണ് സ്വര്‍ഗ്ഗം.
അപ്പുറത്ത് സ്വര്‍ഗ്ഗം ഉണ്ടെങ്കിലും ഇല്ലങ്കിലും ജീവിതമാകുന്ന മലകയറാന്‍
പറ്റിയ ഊന്ന് വടി കരഗതമാകുമ്പോള്‍ ഇവിടെയും സ്വര്‍ഗ്ഗം അനുഭവ വേദ്യമാകും.
ഇതിപ്പോ ഒരു സ്വപ്നം കണ്ടപോലുണ്ട്... മലകയറണോ, പുഴകടക്കണോ കരയില്‍ തോണിയില്ല, കൈകളില്‍ കയറില്ല, വന്ന വഴി കാണാനില്ല, ചിറകുമുളയ്ക്കുന്നുണ്ടോ എന്ന് സംശയം , തടവി നോക്കിയപ്പോള്‍ രണ്ടു മുഴകള്‍,അങ്ങനെ അവസാനം സ്വര്‍ഗ്ഗം കാണാം
എന്ന പ്രതീക്ഷയും ... സാധാരണ സ്വപ്നത്തില്‍ ഒക്കെയല്ലേ ഇങ്ങനെ കാണാറ് !! എന്നെ കവിതാ സ്നേഹികള്‍ എല്ലാം കൂടി തല്ലിക്കൊല്ലും മുന്‍പ് ഞാന്‍ ഓടട്ടെ .... :)
അവതാരങ്ങള്‍
ഇഷ്ടായി ആശംസകള്‍
ആശംസകള്‍..!
അന്തിമമായ ലക്ഷ്യം സ്വര്‍ഗം ആണെന്നല്ലേ വിശ്വാസം..ആ നിലയ്ക്ക് വടി കുത്തിയാലും ഇഴഞ്ഞാലും കുഴപ്പം ഇല്ല..പക്ഷെ,കവി ഉധേശിക്കുന്നതും അത് തന്നെയാണോ???സംശയം ബാക്കി...
പുഴകളെക്കുറിച്ച് വാചാലയായി, പൂക്കളെ സ്വപ്നം കണ്ട് പറക്കുവാന്‍ തുടങ്ങിക്കോളൂ , ആശംസകള്‍
:)
സ്വർഗ്ഗത്തിലേക്കുള്ള വഴി............
ഈ കവിതകളെങ്ങിനെയാ വിരിയുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്.
എന്റെ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ട്. അതൊക്കെ ഓരോ കവിതയായി വിരിയിച്ചാല്‍ കൊള്ളാമെന്നുണ്ട്.
കവികളോടെനിക്ക് അസൂയ തോന്നാറുണ്ട്.
മോളൂട്ടിയുടെ കവിത കൊള്ളാം.
എന്റെ മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ട്. അതൊക്കെ ഓരോ കവിതയായി വിരിയിച്ചാല്‍ കൊള്ളാമെന്നുണ്ട്.
ചില കവിതകള്‍ക്ക് ഈണം പകര്‍ത്തി കേള്‍ക്കുമ്പോളുണ്ടാകുന്ന ഒരു സുഖം.. ചിലതൊക്കെ മനസ്സില്‍ വരുന്നു... പിന്നീടെഴുതാം.
എന്റെ ഒരു ബ്ലോഗ് നോവല്‍ താമസിയാതെ ടെലിഫിലിമിലേക്ക് വരുന്നു. അതിലേക്ക് മനസ്സില്‍ നിന്ന് മായാത്ത ഒരു കവിത സൃഷ്ടിച്ച് തരുമല്ലോ ?!
ദുര്‍ഘടം തന്നെ അല്ലേ...?
വീണ്ടും വീണ്ടും വായിച്ചു ട്ടൊ...നല്ല രസം തോന്നി..നല്ല വായനാ സുഖം, ആശംസകള്‍.
വളരെ സാഹസികമായ ഒരു സ്വര്‍ഗാരോഹണം . നന്നായിരിക്കുന്നു കവിത
സമാനമായൊരു കവിതയും അതിലെ അഭിപ്രായങ്ങളും വേറെവിടേയോ വായിച്ചതുകൊണ്ടാകാം ചെറുതിന് അശയം പെട്ടെന്ന് മനസ്സിലായി. പക്ഷേ ആ കവിതക്ക് ഇത്രയും വായനക്കാരില്ലാത്തതുകൊണ്ടാകും ഇവര്‍ക്കൊന്നും മനസ്സിലാവാഞ്ഞത്. പാവംസ് ;)
ആശംസകള്‍ :)
എന്തായാലും ലക്ഷ്യത്തിലെത്തണം..
പുഴയിൽ തോണിയുണ്ടോ എന്നു നോക്കിയില്ല.
അതെ, സ്വര്‍ഗത്തിലേക്ക് ഇത്തിരി പ്രയാസപ്പെടണം.. കവിത ഇഷ്ടമായി കേട്ടോ.
ജയിംസച്ചായന്റെ ആദ്യകമന്റിനൊത്തെങ്കില് ഈ കവിത മനസ്സിലാക്കാനെന്തിരിക്കുന്നു?
അല്ലെങ്കില്‍ കവി പറയട്ടെ!
ആശംസകളോടെ.
നല്ല വരികൾ..
ആശംസകൾ.
ലക്ഷ്യമാണ് ആദ്യം ഉണ്ടാവേണ്ടത്. വഴി താനെ ഒത്തുവന്നുകൊള്ളും. ഭാവുകങ്ങള്‍.
ആശംസകള്‍.
ഭാവന വികലമെന്നു പറയുകവയ്യ. എങ്കിലും ലിപി പറഞ്ഞപോലെ സ്വപ്നത്തില്‍ മാത്രം ദര്‍ശിക്കാവുന്ന
ഒരാശയം.
പോയി പോയി കവിതാ എന്നത്, വരികള്‍ മുറിച്ചുവെച്ചാല്‍ കവിതയായി എന്നാണോ?
പല കവിതകളും ഇപ്പോള്‍ ഇങ്ങിനെയാണ്.
എന്തുമാവട്ടെ.തുടക്കം മനോഹരം.
അവസാന വരികള്‍ തുടക്ക ഭാഗങ്ങളുമായി
എന്തോ ഒരപാകത.
എഴുതുക.തീര്‍ച്ചയായും നന്നായെഴുതാന്‍ കഴിയും.
ഭാവുകങ്ങളോടെ,
--- ഫാരിസ്
Post a Comment